എറണാകുളം കാലടി : ചൊവ്വര കൊണ്ടോട്ടിയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു. ചൊവ്വര കെഎംഎം കോളേജിലെ ബിസിഎ രണ്ടാം വർഷ വിദ്യാർഥി സരുണ്‍ (18) ആണ് മരിച്ചത്.
തിങ്കള്‍ രാവിലെ ഒമ്ബതോടെ ചൊവ്വര കൊണ്ടൊട്ടിയിയിലായിരുന്നു അപകടം. സരുണ്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ സരുണിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കെഎംഎം കോളേജില്‍ പൊതുദർശനത്തിന് വച്ച ശേഷം സ്വദേശമായ ഇരിങ്ങാലക്കുടക്ക് കൊണ്ട് പോയി.
സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും. അച്ഛൻ: ഇരിങ്ങാലക്കുട കരിപ്പറമ്ബില്‍ ചന്ദ്രൻ. അമ്മ: സുജാത. സഹോദരി: സെയ്ദിക.