പുതിയ വീട് വെച്ച് പഴയ വീടുപൊളിക്കുന്നതിനിടെ അപകടം. ചുമരിനുള്ളിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം

 


ആലപ്പുഴ തുറവൂരിൽ വീടുപൊളിക്കുന്നതിനിടയിൽ ഗൃഹനാഥൻ ഭിത്തിക്കടിയിൽപ്പെട്ടു മരിച്ചു. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ്(56 )ആണ് മരിച്ചത്.പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.വീട് പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് പ്രദീപിന് മേലെ വീഴുകയായിരുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

Previous Post Next Post