കോഴിക്കോട് നാദാപുരം: തുരുത്തി കായപ്പനച്ചി റോഡില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്.
കച്ചേരി കുണ്ടുവയല്‍ താഴക്കുനി റിനീഷ്, ഭാര്യ സൗമ്യ, മക്കളായ അന്‍സിക, അജല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി മാഹിള്ളിയില്‍ നിന്നു തിരിച്ചു വരുന്നതിനിടയില്‍ സ്‌കൂട്ടറില്‍ പന്നിയിടിക്കുകയായിരുന്നു. ചൊക്ലിയിലും പിന്നീട് തലശേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് കാട്ടുപന്നി ഒട്ടേറെ കൃഷിയിടങ്ങളും കാര്‍ഷിക വിളകളും നശിപ്പിച്ചിരുന്നു. പന്നികളെ വെടിവെച്ച് കൊല്ലാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.