മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; മൂന്ന് പേർ വെന്ത് മരിച്ചു



മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. അഡേരി വെസ്റ്റിലെ ലോകാന്ദ്വല കോംപ്ലക്സിലാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.ലോകാന്ദ്വല കോംപ്ലക്‌സിലെ റിയ പാലസ് ബിൽഡിങ്ങിലെ പത്താം നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് മുംബൈ ഫയർ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർ അറിയിച്ചത്.


തീപിടുത്തത്തിൽ പരിക്ക് പറ്റിയ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല  

അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. ഈ മാസം ആദ്യവും സമാനമായ ഒരു അപകടം മുംബൈയിൽ ഉണ്ടായിരുന്നു.


ചെമ്പൂരിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് വയസ്സുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്.

Post a Comment

Previous Post Next Post