മലയാള സിനിമ നടൻ ടിപി മാധവൻ(89) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ 8 വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. പ്രശസ്‌ത അധ്യാപകൻ പ്രഫ. എൻപി പിള്ളയുടെ മകനാണ് ടിപി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രാജകൃഷ്ണ മേനോൻ മകനാണ്.