കോട്ടയം പാമ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്ക്



കോട്ടയം  പാമ്പാടി: നെടുംകുഴിയില്‍ ഗ്യാസ് ഏജന്‍സിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.. 3 പേര്‍ക്ക് പരുക്കേറ്റു.  കോത്തല പുറംമ്പുങ്കല്‍ അനിലിന്റെ മകന്‍ അച്ചു അനില്‍ (19) ആണ് മരിച്ചത്. പങ്ങട സ്വദേശി ജിജി (53), അച്ചുവിന്റെ സുഹൃത്തുക്കളായ കോത്തല സ്വദേശികളായ രഞ്ജിത്ത് (23), നിഖില്‍രാജ് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കടയില്‍ പോയി മടങ്ങുകയായിരുന്ന ജിജിയുടെ ബൈക്കില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അച്ചു അനില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അമ്മ: ലത. അഗ്‌നിരക്ഷാസേന എത്തി അപകടസ്ഥലം വൃത്തിയാക്കി.

Post a Comment

Previous Post Next Post