തിരുവനന്തപുരത്ത് ശക്തമായ മഴ..വിതുരയില്‍ മണ്ണിടിച്ചില്‍..റോഡ് അടച്ചു…



 തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിതുര- ബോണക്കാട് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.മലയോരമേഖലകളില്‍ മൂന്നുമണിയോടെ ആരംഭിച്ച മഴ മണിക്കൂറുകള്‍ നീണ്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നാളെ രാവിലെയോടയെ ഗതാഗതം പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


അതേസമയം വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര – പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലും ശക്തമായ മഴയാണ് പെയ്തത്. കിഴക്കന്‍ മേഖലയിലാണ് മഴ കനത്തത്. പലയിടങ്ങളിലും മലവെള്ളപാച്ചില്‍ ഉണ്ടായി.

Post a Comment

Previous Post Next Post