ഇടുക്കി അടിമാലി :അടിമാലി കൂമ്പൻ പാറക്ക് സമീപം നിർത്തിയിട്ട ടിപ്പർ പിന്നോട്ട് ഉരുണ്ട് വീടിനു മുകളിൽ പതിച്ചു. ഇന്ന് രാവിലെ കൂമ്പൻപാറ മഠംപടിക്ക് സമീപമാണ് സംഭവം.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സർവീസ് നടത്തുന്ന ടിപ്പർ ആണ് വീടിന് മുകളിൽ പതിച്ചത്. ഹാൻഡ് ബ്രേക്ക് പ്രവർത്തിക്കാത്തതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.
അടിമാലി ഭാഗത്തുനിന്നും വന്ന വാഹനം കൂമ്പൻപാറ മഠം പടിക്ക് സമീപം എതിർ ഭാഗത്തു നിർത്തിയ ശേഷം ഹാൻഡ്‌ബ്രേക്ക് ഇട്ട് ഡ്രൈവർ ചായ കുടിക്കുവാൻ പോയി. ഈ സമയം ടിപ്പർ പിന്നോട്ടുരുണ്ട് റോഡിനു താഴെയുള്ള വീടിന് മുകളിൽ പതിക്കുകയായിരുന്നു. വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനം ഉയർത്തി മാറ്റുവാൻ നടപടി സ്വീകരിച്ചു.