കോഴിക്കോട്∙ പുതിയാപ്പ ആഴക്കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചു. കടലിൽ വീണ അതിഥി മത്സ്യത്തൊഴിലാളിയെ കാണാതായി. മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു വന്ന ക്രിസ്തുരാജ് എന്ന ബോട്ടും ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനു പോയ അല്‍നിസ എന്ന ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അല്‍നിസ ബോട്ടിലുണ്ടായിരുന്ന ബംഗാൾ സ്വദേശി നിതായ് ദാസിനെ ആണ് കാണാതായത്. കോസ്റ്റ് ഗാർഡും മറ്റു ബോട്ടുകളും തിരച്ചിൽ നടത്തുന്നു. പുതിയാപ്പ പടിഞ്ഞാറു ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.