മംഗലപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മുട്ടത്തറ സ്വീവേജ് ഫാമിനടുത്ത് വലിയതുറ സുജിത്ത് ഭവനിൽ സുജിത്ത് (20) ആണ് മരിച്ചത്. മലപ്പുറത്ത് എഞ്ചിനീയറിങ് കോളെജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്. ഇന്ന് രാവിലെ മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 9.45 ന് കൊച്ചുവേളിയിൽ നിന്നുള്ള തീവണ്ടിയിലാണ് സുജിത്ത് മലപ്പുറത്തേയ്ക്ക് പോയത്. മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പൊലീസ് കേസെടുത്തു.