കല്ലിടുക്കിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം




പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽപ്പെട്ട മാരുതി കാർ പൂർണമായും തകർന്നു. ഇന്നലെ (ഞായറാഴ്ച) വൈകിട്ട് 4 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മാരുതി കാറിന് പുറകിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ മാരുതി കാർ മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങി പോയ ഡ്രൈവറെ ഡോറിന്റെ ഗ്ലാസ് തകർത്ത് നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. തൃശ്ശൂർ സ്വദേശിയായ ഇയാളുടെ പരിക്ക് ഗുരുതരമല്ല. കോയമ്പത്തൂരിൽ താമസക്കാരായ മലയാളികളാണ് പിന്നിലെ കാറിൽ ഉണ്ടായിരുന്നത്. 


അപകടം നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും ദേശീയപാത റിക്കവറി വിഭാഗമോ മറ്റു ഉദ്യോഗസ്ഥരോ സ്ഥലത്ത് എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ കല്ലിടുക്ക് മുതൽ പട്ടിക്കാട് വരെ ഗതാഗതക്കുരുക്ക് ഉണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്നാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാൻ മുൻകൈയെടുത്തതെന്നും പ്രദേശവാസികൾ പറഞ്ഞു



Post a Comment

Previous Post Next Post