ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുനലൂർ കല്ലാർ നെല്ലിപ്പള്ളി വേങ്ങവിള വീട്ടിൽ രോഹൻ ജയകൃഷ്ണൻ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.30- മാറത്തഹള്ളിയിൽവെച്ചാണ് അപകടമുണ്ടായത്. രോഹൻ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ബാനസവാടിയിലായിരുന്നു താമസം. മൃതദേഹം സി.വി. രാമൻ നഗർ ആശുപത്രിയിൽ മോർച്ചറിയിൽ.
അച്ഛൻ: ജയകൃഷ്ണൻ. അമ്മ: സോണിയ. സഹോദരങ്ങൾ: ഡാമിയൻ, ഷാന്നെൻ, ആഷിക, ഡാരെൻ.