ശക്തമായ മഴ: ഒഴുക്കിൽപെട്ട് മധ്യവയസ്ക്കക്ക് ദാരുണാന്ത്യം



ഇടുക്കി   മുള്ളരിങ്ങാട്:വണ്ണപ്പുറം - കോട്ടപ്പാറ റോഡിൽ കൂവപ്പുറത്ത് ഇന്ന് വൈകിട്ട് ആറ് മണിക്ക് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപാച്ചിലിൽ മധ്യവയസ്ക്ക കൈതോട് മുറിച്ച് കടക്കവെ ഒഴുക്കിൽ പെട്ട് മധ്യവയസ്കയായ സ്ത്രീ മരണപെട്ടു. വണ്ണപ്പുറം - കോട്ടപാറ റോഡ് മണ്ണിടിഞ്ഞ് പൂർണ്ണമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട് വിശദ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.വണ്ണപ്പുറം കൂവപ്പുറം ഭാഗത്ത് താമസിക്കുന്ന തേവർക്കുന്നേൽ ഓമന ദിവാകരൻ ആണ് ഒഴുക്കിൽ പെട്ട് മരിച്ചത് എന്നാണ് വിവരം.

Post a Comment

Previous Post Next Post