പത്തനംതിട്ട: എംസി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55 വയസായിരുന്നു.. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.പോലീസ് വാഹനത്തിന് കാര്യമായ തകരാറുകളില്ല.