കോഴിക്കോട് ചെറുവണ്ണൂർ ദേശീയപാതയിൽ മോഡേൺ ബസാറിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
ചേളാരി കുടൽ കുഴിമാട് താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി എ.ഗോപകുമാർ (54) ആണു മരിച്ചത്. രാത്രി 10 നാണ് അപകടം. സെക്യൂരിറ്റി ജീവനക്കാരനാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് രാവിലെ അമ്പലപ്പടി തറവാട് ശ്മശാനത്തിൽ നടക്കും.