വളാഞ്ചേരിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം



വളാഞ്ചേരിയിൽ ഡിവൈഡറിൽ വാഹനമിടിച്ച് അപകടം. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ വാഹനം ഇടിച്ചാണ് അപകടംമുണ്ടായത്. രാത്രി 10 മണിയോടെ സംഭവം .

വേങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മാഹീന്ദ്ര ക്കാറാണ് അപകടത്തിൽ പെട്ടത്

അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.

ആളപായമില്ല.നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. ആയതിനാൽ ഡിവൈഡർ കോൺഗ്രീറ്റിന് പകരം പ്ലാസ്റ്റീക് ഡിവൈഡർ സ്ഥാപിക്കണമെന്ന് നാട്ടുകാർ പറയുന്നു.....വളാഞ്ചേരി ടൗണിൽ മൂന്ന് റോഡിലും സ്ഥാപിച്ചീട്ടുള്ള ഡിവൈഡറിൽ വാഹനങ്ങൾ ഇടിക്കുന്നത് പതിവ് കാഴ്ചയാണ്... ഇതിനെതിരെ അധികൃതരോട് നിരവധിതവണ നാട്ടുകാർ പരാതി പറഞ്ഞെങ്കിലും ഇതുവരെ ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ ഡി ഫോർ ന്യൂസിനോട് പറഞ്ഞു. ഈ ഡിവൈഡറുകളിൽ വാഹനമിടിച്ച് വൻനാശനഷ്ടമാണ് വാഹന ഉടമകൾക്ക് ഉണ്ടാവുന്നത്

റോഡിന്റെ വീതിക്കുറവ് കൊണ്ടും ഡിവൈഡറിൽ വാഹനംഇടിക്കുന്നത് കൊണ്ടും ഡ്രൈവർമാർക്ക് പേടി സ്വപ്നമാവുകയാണ് ഈ ഡിവൈഡറുകൾ.

Post a Comment

Previous Post Next Post