നെയ്യാറ്റിൻകര ഈരാറ്റിൻ പുറത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

 


നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഈരാറ്റിൻ പുറത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി .നാലു പേരടങ്ങുന്ന സംഘമാണ് നെയ്യാറ്റിൽ കുളിക്കാനിറങ്ങിയത്.ഇവരിൽ ആര്യങ്കോട് മൈലച്ചൽ കോവിലുവിള സ്വദേശിയായ വിഷ്ണുവിനെ (27) ആണ് കാണാതായത്.ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.വിഷ്ണു ഒഴുക്കിൽപ്പെട്ടത് മറ്റ് മൂന്നു പേർ കണ്ടതിനെത്തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുത്തൊഴുക്കും പാറക്കെട്ടും നിറഞ്ഞ പ്രദേശമായതിനാൽ സാധിച്ചില്ല.


തിരച്ചിൽ നടത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. തെരച്ചിൽ ദുഷ്കരമായതിനാൽ രാത്രി 9 മണിയോടെ നിർത്തിവച്ചു ഇതിനിടെ ടൂറിസം വകുപ്പ് ജീവനക്കാരൻ പ്രദേശത്തെ ഓഫീസ് അടച്ചു പൂട്ടിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.വിനോദ സഞ്ചാര മേഖലയായ ഇവിടെ യാതൊരു സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിയ്ക്കുന്നു.ഇന്ന് വീണ്ടും തിരച്ചിൽ നടക്കും.

Post a Comment

Previous Post Next Post