തിരൂരങ്ങാടി ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്ക്


 മലപ്പുറം  തിരൂരങ്ങാടി : തിരൂരങ്ങാടി പനമ്പുഴ റൂട്ടിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ മൂന്നുപേരെയും. തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചെങ്കിലും വിധഗ്ദ ചികിത്സക്കായി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും . ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം.

മൂന്നുപേർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന വാഹനത്തിന് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വേങ്ങര കുറ്റൂർ മാടംചിന സ്വദേശി പളളിയാളി റഷീദ് എന്നവരുടെ മകൻ സവാദ് . ( 19) വയസ്സ്.മരണപ്പെട്ടു. ആഷിഖ് (18 )വയസ്സ് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിലാണ് നബീൽ (18 )വയസ്സ് പരിക്കുകൾ തരണം ചെയ്തു. മൂന്നുപേരും വേങ്ങര പാക്കടപ്പുറായ സ്വദേശികളാണ്.

മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 3 ന് കുറ്റൂർ മാടംചിന ജുമാമസ്ജിദിൽ

റിപ്പോർട്ട് : ജംഷീർ കൂരിയാടൻ

 വീഡിയോ 👇

https://www.facebook.com/share/v/uSTBkEHmXNhGtjuR/

Post a Comment

Previous Post Next Post