മലപ്പുറം മേൽമുറിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ചമ്രവട്ടം സ്വദേശി മരിച്ചു പുറത്തൂർ സ്വദേശിക്ക് ഗുരുതര പരിക്ക്.
മലപ്പുറം മേൽമുറി അണ്ണാച്ചിപ്പടിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ ചമ്രവട്ടം സ്വദേശി നക്കിയത്ത് ബഷീർ ആണ് മരിച്ചത്, പുറത്തൂർ സ്വദേശിക്കാണ് പരിക്കേറ്റത്, അപകടം നടന്ന ഉടനെ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീറിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്