പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം, ഫാക്ടറി പൂർണമായും കത്തി നശിച്ചു

 



കണ്ണൂർ :പാളിയത്ത് വളപ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം . ഫാക്ടറി പൂർണമായും കത്തി നശിച്ചു.

പാളിയത്ത് വളപ്പ് ചെക്കിക്കുണ്ടിലെ മുനവറ വുഡ് ഇൻഡസ്ട്രീസിൽ അർദ്ധരാത്രിയാണ് തീപ്പിടിത്തമുണ്ടായത്.

ഫാക്ടറി പൂർണമായും കത്ത് നശിച്ചു. 6 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അഴീക്കൽ വലിയപറമ്പ് സ്വദേശി ഇ എം ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം

.ഗ്യാസ് ചേമ്പറിൽ നിന്ന് തീ പുറത്തേക്ക് പടർന്നു പിടിച്ചതാണെന്ന് സംശയിക്കുന്നു. സമീപത്തുണ്ടായിരുന്ന ബ്ലോക്ക് ബോർഡ്, ജനറേറ്റർ, വിനിയർ എന്നിവ കത്തി നശിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലുള്ള സംഘവും അജയന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുമുള്ള അഗ്നിശമനസേനയുമാണ് തീയണച്ചത്


Post a Comment

Previous Post Next Post