കാറും ബസ്സും കൂട്ടിയിടിച്ചു അഞ്ചുപേർക്ക് പരിക്ക്



തൃശ്ശൂർ   ചാവക്കാട്  മണത്തല മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ചു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ആലുവ സ്വദേശികളായ കാർ യാത്രികർ മാലോത്തു പറമ്പിൽ ഇസ്ഹാഖ് (49), ഷൈല (46), മുഹമ്മദ് അസ്മ‌ിൽ (4), മുഹമ്മദ് ആദിഫ് (4), അദീപ (5) എന്നവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തർ ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു അപകടം. ബ്ലാങ്ങാട് ബീച്ചിൽ നിന്നും വരികയായിരുന്ന ബസ്സ് നാലുമണിക്കാറ്റ് റോഡിൽ നിന്നും വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. മുല്ലത്തറ ചാപറമ്പ് വളവിൽ വെച്ചായിരുന്നു അപകടം. കാർ യാത്രികർ ആലുവയിൽ നിന്നും കോഴിക്കോട് സി എം മടവൂർ മഖാമിലേക്ക് പോവുകയായിരുന്നു. പരിക്കുകൾ ഗുരുതരമല്ല.

Post a Comment

Previous Post Next Post