ജോലി ചെയ്തുകൊണ്ടിരിക്കെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു




കാസർകോട് : തൃക്കരിപ്പൂർ കടപ്പുറത്ത് തൊഴിലുറപ്പ് ജോലിക്കിടയിൽ ആറോളം തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ജോലി ചെയ്യുന്നതിനിടയിൽ പരുന്ത് വന്ന് കടന്നൽ കൂട് അക്രമിക്കുകയായിരുന്നു. കൂടു തകർന്നപ്പോൾ കടന്നലുകൾ കൂട്ടത്തോടെ തൊഴിലാളികളെ ആക്രമിച്ചു. കുത്തേറ്റവരെ ഉടൻ തന്നെ വലിയപറമ്പ് എഫ്എച്ച്സിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. തമ്പായി (72), ജാനകി (70), സതി (50), നഫീസ (65), വിലാസിനി (60), രോഹിണി (68) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്.

Post a Comment

Previous Post Next Post