പാറശ്ശാല – വെള്ളറട മലയോര ഹൈവേയിൽ ചെറിയ കൊല്ലയില്‍ വച്ചായിരുന്നു വാഹനാപകടം ഉണ്ടായത് രോഗിയുമായി പോയ ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക് . ബൈക്ക് യാത്രികനെ ഗുരുതര പരിക്കുകളോടെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ യും മറ്റൊരു ആംബുല ന്‍സില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. . വെള്ളറടയില്‍ നിന്നും കാരക്കോണത്തേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ചെറിയ കൊല്ലയില്‍ വച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കിളിയൂര്‍ സ്വദേശി വില്‍സനാണ് (39) ഗുരുതരമായി പരിക്കേറ്റത്. വില്‍സനെ ഉടന്‍തന്നെ മറ്റൊരു ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച് ആംബുലന്‍സും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇതിനിടെ അജ്ഞാത സംഘം എത്തി ആംബുല ന്‍സിന്റെ താക്കോല്‍ കൈവശപ്പെടുത്തി മുങ്ങി. തുടര്‍ന്ന് വെള്ളറട പോലീസ് എത്തി ആംബുലന്‍സിനെയും അപകടത്തില്‍പ്പെട്ട ബൈക്കിനെയും ക്രയിനിന്റെ സഹായത്തോടെ സ്‌റ്റേഷനില്‍ എത്തിച്ചു. ആരാണ് ആംബുലന്‍സിന്റെ താക്കോലുമായി മുങ്ങിയതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.