കോട്ടയം: പാലാ കരൂരിൽ ജെ.സി.ബിയ്ക്കിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫാണ് ദാരുണമായി മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടിൽ ജെ.സി.ബി എത്തിച്ചിരുന്നു. ജെ.സി.ബി പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്കു പോയ സമയത്ത് ഇദ്ദേഹം ജെ.സി.ബി സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നതായി ബന്ധുക്കലും ദൃക്‌സാക്ഷികളും പറയുന്നു. ഇതിനിടെ ഇദ്ദേഹത്തിന്റെ തല പിന്നിലേയ്ക്ക് തിരിയുന്നതിനിടെ ജെ.സി.ബിയ്ക്കിടയിൽ കുടുങ്ങി അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്. അപകട വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ജെ.സി.ബിയിൽ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്