കോഴിക്കോട്:
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
പന്നിക്കോട് പാറമ്മൽ സ്വദേശി അശ്വിൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.മുക്കത്തിനടുത്ത് വലിയപറമ്പിൽ ആണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എന്റെ നെല്ലിക്കാപ്പറമ്പ്' സന്നദ്ധസേനാ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.