മലപ്പുറം പൊന്നാനി അഴീക്കൽ സ്വദേശി ജുലൈൽ മകനും, പൊന്നാനി എം.ഐ ബോയ്സ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ അബ്ദുൽ ഹാദി ആണ് മരണപ്പെട്ടത്. പൊന്നാനി താലൂക്ക് ആശുപത്രിക്ക് മുൻവശത്ത് വെച്ച് ഇരുവരെയും ടോറസ് ലോറിയിടിച്ചാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്ക് പറ്റിയ സുഹൃത്തിനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.