മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾ ക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വെള്ളിമാടു കുന്ന് സ്വദേശി ആൽബിൻ റി അഗസ്റ്റിൻ (24) ആ ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മീറ്റ് ആഷർ [22]നെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് കൊണ്ടുപോയി.