പൊൻകുന്നം : കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുവാനായി
അത്യാസന്ന നിലയിൽ ആയിരുന്ന രോഗിയുമായി പോയ ആംബംലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി വട്ടം മറിഞ്ഞു.
പരിക്കേറ്റ രോഗിയെ മറ്റൊരു ആബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കുവാനായില്ല . രോഗിയുടെ കൂടെയുണ്ടായിരുന്ൻ ആൾക്കും, നഴ്സിനും പരിക്കേറ്റു . പാലമ്പ്ര സ്വദേശി പാറക്കടവിൽ രാജു (64) ആണ് മരണപ്പെട്ടത്