മാഹിയിൽ പാർസൽ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരണപ്പെട്ടു BFM വാഹനത്തിന്റെ ഡ്രൈവർ മരണപ്പെട്ട
ഇന്നലെ രാത്രി 10.30 ഓടെ പൂഴിത്തല ഫിഷറീസ് ഓഫീസിന് മുൻ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്
മാൽപ്പയിൽ നിന്നും ചോമ്പാല ഹാർബറിലേക്ക് വന്ന മീൻ കയറ്റുന്ന ലോറിയും, വടകര ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത് മീൻ ലോറി ഓടിച്ചിരുന്ന വടകര പുതുപ്പണം കിഴക്കേമാങ്കുഴി സ്വദേശി അശ്വന്ത് (കണ്ണൻ ) (26)ആണ് മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം തകർന്നു തരിപ്പണമായി മാഹി പോലീസ് സംഭവ സ്ഥലത്തെത്തി അപകടത്തെത്തുടർന്ന് ഏറെ നേരം റോഡിൽ ഗതാഗതക്കുരുക്കുണ്ടായി ഡ്രൈവറുടെ മൃതദേഹം മാഹി ഗവ. ആശുപത്രിയിൽ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കും