കണ്ണൂർ ഏഴിമലയിൽ ഗുഡ്‌സ് ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്.
നേരത്തെ, ശോഭ, യശോദ എന്നിവർ മരിച്ചിരുന്നു.തൊ ഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് ഗുഡ്‌സ് ഓട്ടോ പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്