മലപ്പുറം : തിരൂരങ്ങാടി ചെമ്മാട് വർക്ക് നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ഒരാൾ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
തിരുരങ്ങാടി ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി മുഹമ്മദ് റാഫി 52 വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ
ഇന്ന് രാവിലെ പത്തരമണിയോടെയാണ് അപകടം. ചെമ്മാട് കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിന് പിൻവശത്തുള്ള റോഡിനോട് ചേർന്നുള്ള സ്ഥലത്തുവെച്ചാണ് സംഭവം.
ബന്ധുവീടിന്റെ മുറ്റത്തെ പണി നടക്കുന്നത് നോക്കി നിൽക്കുന്നതിനിടെ അബദ്ധത്തിൽ ജെ.സി.ബിയുടെ കൈ റാഫിയുടെ നെഞ്ചിൽ അടിക്കുകയായിരുന്നു