കോട്ടയം പാലാ: തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിന്‍ (71) ആണ് അപകടത്തിൽ മരിച്ചത്. പ്രവിത്താനം ടൗണിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
കോട്ടയ്ക്കലില്‍ നിന്നും ഈന്തപ്പഴവുമായി വരികയായിരുന്നു ലോറി. സ്‌കൂട്ടര്‍ റോഡിന് മറുവശത്തേയ്ക്ക് തിരിക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു. വേഗതയിലെത്തിയ ലോറി ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിനെ ഇടിച്ചാണ് നിന്നത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു