ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


കാസർകോട്: ദേശിയപാതയിൽ മയിലാട്ടി പെട്രോൾ പമ്പിനടുത്ത് ബൈക്കും സ്‌കൂട്ടറുംകൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പൊയിനാച്ചി മൊട്ടയിലെ മണികണ്ഠൻ (24) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി എട്ടോടെയാണ് അപകടം. ബേക്കലിലെ ജൂസ് കടയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബൈക്കോടിച്ച മയിലാട്ടിയിലെ പ്രജ്വലി(23)നെ സാരമായ പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ രണ്ടു വാഹനങ്ങളും പൂർണ്ണമായി തകർന്നിട്ടുണ്ട്. മൃതദേഹം കാസർകോട് ഗവ. ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാജേന്ദ്രന്റെയും പ്രസന്നയുടെയും മകനാണ് മരിച്ച മണികണ്ഠൻ. സഹോദരി രസ്‌ന (ബാങ്ക് ജീവനക്കാരി, മലപ്പുറം)

Post a Comment

Previous Post Next Post