തൃശൂർ കൊടുങ്ങല്ലൂർ: ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് മോട്ടോർ ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജ്ജിൻ്റെ മകൻ നിഖിൽ(24) ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്.ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.