കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്ക‌ൻ മരിച്ചു



കോഴിക്കോട്  നാദാപുരം: കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ടൂറിസ്റ്റ് ബസ് ഇടിയേറ്റ് റോഡിലേക്ക് തെറിച്ച് വീണ സ്കൂ‌ട്ടർ യാത്രികന്റെ ശരീരത്തിലൂടെ ബസിൻ്റെ പിൻ ചക്രം കയറുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മുതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post