ചേളാരി പടിക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം മരണം രണ്ടായി ഗുരുതര പരിക്കേറ്റ യുവാവും മരണപ്പെട്ടു

 



തൃശൂർ കോഴിക്കോട് ദേശീയപാതയിൽ പടിക്കലിൽ ഉണ്ടായ വാഹനപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു. 
ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.  
അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റ നിലയിൽ 
 ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും  റെനീസ് ഉടനെ  മരണപ്പെട്ടു 
ചികിത്സയിൽ ഇരിക്കെ  പുലർച്ചയോടെ നിയാസും മരണത്തിനു കീഴടങ്ങി 

ഇന്നലെ അർദ്ധ രാത്രി യോടെ ആണ് അപകടം 

 പടപ്പറമ്പ്  സ്വദേശി മുരിങ്ങതൊടൻ മുഹമ്മദ്‌ കുട്ടിയുടെ മകൻ നിയാസ് 19 വയസ്സ് 
 കോട്ടക്കൽ പടപ്പറമ്പ് സ്വാദേശി റെനീസ് എന്നിവരാണ് മരണപ്പെട്ടത്. 
ഇരുവരും സുഹൃത്തുക്കളാണ്.   മരണപ്പെട്ട റെനീസ് പടപ്പറമ്പ്   വി എൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് 

Post a Comment

Previous Post Next Post