സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തി; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു



കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തികൊന്നു. കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ അക്രമികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്.

നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. ഇത് ചോദിക്കാനായിരുന്നു നവാസ് എത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് കുത്തിയതെന്നാണ് സൂചന. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നു.


Post a Comment

Previous Post Next Post