മലപ്പുറം: എടപ്പാൾ പോട്ടൂർ സ്വദേശി കുറുങ്ങാട്ട് നാരായണന്റെ മകൻ 43 വയസുള്ള പ്രജീഷ് ആണ് മരിച്ചത്.ബുധനാഴ്‌ച കാലത്ത് 11 മണിയോടെ വട്ടംകുളത്ത് വച്ചാണ് പ്രജീഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം ഓട്ടോയുടെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.