ഇടുക്കി: തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കൻ മരിച്ചു. കോതമംഗലം സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്. തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന ബസ്സിന് അടിയിൽപ്പെട്ടായിരുന്നു മരണം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ബസ് നീങ്ങുന്നത്തിന് ഇടേ കുഴഞ്ഞുവീണ കുട്ടപ്പന്റെ ദേഹത്തേക്ക് ചക്രം കയറുക ആയിരുന്നു.