ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു



പാലക്കാട്‌ മണ്ണാർക്കാട് മുക്കണ്ണത്ത് കാട്ടു പന്നിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റ്ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു . കിളിരാനി സ്വദേശി മുഹമ്മദ് ആഷിക്കാണ് മരണപ്പെട്ടത് . ഗുരുതര പരിക്കേറ്റ ആഷിക്കിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും ഇന്ന് രാത്രി 10:40ഓടെ മരണത്തിനു കീയടങ്ങി . റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാട്ടുപന്നി ആഷിക്കിന്റെ ബൈക്കിനെ ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താൻ വനം വകുപ്പ് ആത്മാർഥമായി ഇടപെടുന്നില്ല എന്നുമാണ് നാട്ടുകാരുടെ പരാതി.

Post a Comment

Previous Post Next Post