സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്

  


തൃശൂർ   വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ശങ്കരംകണ്ണംതോടിന് സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റിമറിഞ്ഞ് ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്. വെണ്ണൂർ മാഞ്ചാടി മങ്കരവീട്ടിൽ വിജയകുമാർ (48) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച ബന്ധു മാഞ്ചാടി മങ്കര വീട്ടിൽ സാനിഷ് (30 ) ന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടുകൂടി ചെമ്മണാംകുന്ന് ക്ഷീരസംഘത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയകുമാർ മരിച്ചു.വിജയകുമാറിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ പഴനിമല അമ്മ: കല്യാണി, ഭാര്യ: ബിൻഷി, മകൻ :അർജുൻ, സഹോദരങ്ങൾ: രവി, കണ്ണൻ, സഹദേവൻ, ചെന്താമര, സത്യഭാമ


Post a Comment

Previous Post Next Post