അരൂർ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി രശ്മി (39) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്. ചൊവ്വാഴ്ച വെളുപ്പിനെയായിരുന്നു അപകടം.കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്ത് എടുത്തത്.