ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

 


ചങ്ങരംകുളം:കടവല്ലൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.കടവല്ലൂർ കുറുപ്പത്ത് വളപ്പിൽ ചന്ദ്രനാണ് ( 67) പരിക്കേറ്റത്.പരിക്കേറ്റ ചന്ദ്രനെ ആദ്യം പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും

പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വെള്ളിയാഴ്ച കാലത്ത് ഏഴുമണിയോടെ കടവല്ലൂർ അമ്പലം സ്റ്റോപ്പിലാണ് അപകടം നടന്നത്.കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന പാരീഡേഴ്സ്

ബസ്സ് സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം

Post a Comment

Previous Post Next Post