കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പ് സെന്‍ററിൽ തൃശൂർ ഭാഗത്തുനിന്നു ചൂണ്ടൽഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയും റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്ന ബൈക്കും തമ്മിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. പരിക്കുപറ്റിയ ഓട്ടോ ഡ്രൈവർ പുതുശേരി സ്വദേശി പൂവത്തിങ്കൽ വീട്ടിൽ നാരായണൻ മകൻ രാജൻ(64), ഭാര്യ ഷീജ(46) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ ചൂണ്ടൽ സെന്‍റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (30/10/2024) ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.