തൃശൂർ മണ്ണുത്തി. മേൽപ്പാതയിൽ കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പെരുമ്പാവൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ ടയർ ഊരിത്തെറിച്ചുപോയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.