തൃശ്ശൂർ എരുമപ്പെട്ടി മങ്ങാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. മുള്ളൂർക്കര സ്വദേശി കൊരപ്പനാലുക്കൽ സുഹൈലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ മങ്ങാട് ചാത്തൻകുളം റോഡ് വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. വരവൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ബുള്ളറ്റും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സുഹൈലിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിത്തടം ചിറമനേങ്ങാട് റോയൽ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാർഥിയാണ് സുഹൈൽ