തളിപ്പറമ്പിൽ മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം



കണ്ണൂർ  തളിപ്പറമ്പ് : മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ടു മറിഞ്ഞ് നാല് വയസുകാരി മരിച്ചു

ബക്കളം കാനൂലിലെ സൂര്യയുടെ മകൾ ആൻഡ്രിയ ആൻസൻ ആണ് മരിച്ചത്.


തളിപ്പറമ്പിലേക്ക് വരുന്നതിടെ ഭാസ്ക്കരൻ ഓടിച്ച കെ.എൽ.59 കെ.2853 സ്കൂട്ടർ ഏഴാംമൈലിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു   

ഇന്ന് ഉച്ചക്ക് 12.45നാണ് അപകടം നടന്നത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post