ഇടുക്കി :തമിഴ്‌നാട് തേനി ഉത്തമപാളയത്ത് വാഹനാപകടം. ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്. കേരളത്തില്‍ നിന്നും തടിയുമായി പോയ വാഹനം റോഡിരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേയ്ക്കും ഇഡ്ഡലി കടയിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ഇഡ്ഡലി കടയില്‍ നിന്ന ആളുകള്‍ക്കു നേരെയാണ് വാഹനം പാഞ്ഞ് കയറിയത്. കടയില്‍ നില്കുകയായിരുന്ന വെള്ളത്തൂവല്‍ സ്വദേശിയായ തോമസ് മാത്യു ആണ് മരിച്ചത്.മറ്റ് മൂന്ന് പേര്‍ക്കും സാരമായി പരുക്ക് ഏറ്റിട്ടുണ്ട്