ഫോണ്‍ താഴെ വീണു; പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം

 


കൊല്ലം: മൊബൈല്‍ ഫോണ്‍ താഴെ വീഴ്ത്തിയതിന് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ പള്ളിത്തോട്ടം ഡോണ്‍ബോസ്‌കോ നഗറില്‍ ഡിബിന്‍ ആരോഗ്യനാഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിന് നല്‍കുകയായിരുന്നു.അബദ്ധത്തില്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

Post a Comment

Previous Post Next Post