തൃശ്ശൂർ ദേശീയപാതയിൽ മതിലകം സെൻ്ററിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തെക്കോട്ട് പോയിരുന്ന ലോറിയുടെ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരൺ(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മിറക്കിൾ, ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെ മതിലകം പോലീസ് സ്‌റ്റേഷന് തെക്ക് ഭാഗത്ത് ആയിരുന്നു അപകടം. രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്